Zygo-Ad

പെര്‍മിറ്റില്ലാത്ത ഓട്ടോറിക്ഷ: നടപടി ആവശ്യപ്പെട്ട് പരാതി

 


കണ്ണൂർ: പാർക്കിംഗ് വ്യവസ്ഥയ്ക്ക് വിരുദ്ധമായി നഗരത്തിലെ ഓട്ടോ സ്റ്റാൻഡില്‍ നിന്നും സ്റ്റാൻഡിന് സമീത്തുള്ള സ്ഥലങ്ങളില്‍ നിന്നുമടക്കം യാത്രക്കാരെ ക്യാൻവാസ് ചെയ്യുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ഓട്ടോറിക്ഷ ട്രേഡ് യൂനിയൻ സമിതി കണ്ണൂർ ടൗണ്‍ പൊലീസ് എസ്.ഐ, ട്രാഫിക് പൊലീസ് എസ്.ഐ എന്നിവർക്ക് പരാതി നല്‍കി.

ടൗണ്‍ പാർക്കിംഗ് ഇല്ലാത്ത ഓട്ടോറിക്ഷകള്‍ ടൗണില്‍ പാർക്ക് ചെയ്യുകയും യാത്രക്കാരെ കയറ്റുകയും ചെയ്യുന്നത് നിയമ വിരുദ്ധമാണെന്നും ഇത്തരം വണ്ടികളെ കസ്റ്റഡിയിലെടുത്ത് നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഇതിനായി എ.സി.പിയുടെ മേല്‍നോട്ടത്തില്‍ കണ്ണൂർ ടൗണ്‍ പൊലീസ് എസ്.എച്ച്‌.ഒവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്‌ക്വാഡ് രൂപീകരിച്ചതായും പൊലീസിന്റെ അറിയിപ്പുണ്ടായിരുന്നു. 

എന്നാല്‍ ഈ അറിയിപ്പ് വന്നതിന് ശേഷവും ടൗണ്‍ പെർമിറ്റില്ലാത്ത ഓട്ടോകള്‍ സ്റ്റാൻഡുകളില്‍ നിന്നും യാത്രക്കാരെ കയറ്റി നിർബാധം സർവ്വീസ് നടത്തിവരികയാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.

വളരെ പുതിയ വളരെ പഴയ