Zygo-Ad

സിനിമയെ വെല്ലുന്ന അന്വേഷണം; കേരള പൊലീസിന് ബിഗ് സല്യൂട്ട്!


വടകര: കോമയിൽ കഴിയുന്ന 9കാരി ദൃഷ്യാനയെ ഇടിച്ചിട്ട കാർ 10 മാസത്തിന് ശേഷം പൊലീസ് കണ്ടെത്തി. തുമ്പായത് കാറിന്റെ ഇൻഷുറൻസ് ക്ലെയിം. വടകര ദേശീയപാതയില്‍ കാറിടിച്ച്‌ വയോധിക മരിക്കുകയും പേരമകള്‍ അബോധാവസ്ഥയിലാവുകയും ചെയ്ത സംഭവത്തില്‍ കേസിന്റെ ചുരുളഴിഞ്ഞത് പ്രതി ഇൻഷുറൻസ് ക്ലെയിം ചെയ്തതിലൂടെ.

പുറമേരി വെള്ളൂർ റോഡിലെ വർക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണിക്ക് കയറ്റിയ കാർ മതിലിലിടിച്ച്‌ തകർന്നതാണെന്ന് ഇൻഷുറൻസ് കമ്പനിക്ക് വ്യാജ വിവരം നല്‍കി നഷ്ടപരിഹാരം വാങ്ങുകയായിരുന്നു. ഇൻഷുറൻസ് നഷ്ടപരിഹാരം ലഭിക്കാൻ തെറ്റായ സർവേ റിപ്പോർട്ട് നല്‍കിയത് സംബന്ധിച്ച്‌ അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.വി. ബൈന്നി പറഞ്ഞു. 

കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വർക്ക് ഷോപ്പുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനിടെയാണ് ഉള്‍പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വെള്ളൂരിലെ വർക്ക് ഷോപ്പില്‍ നിന്ന് അറ്റകുറ്റപ്പണി നടത്തിയ കാറിന് നാഷനല്‍ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് 30000 രൂപ അനുവദിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍, മാറ്റം വരുത്തിയ നിലയില്‍ കാർ വീട്ടില്‍ നിന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. അപകട സമയം ഇൻഷുറൻസ് ഇല്ലാതിരുന്നതും പിന്നീട് ഇൻഷുറൻസ് പുതുക്കിയതുമായ വാഹനങ്ങളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. വടകര സ്വദേശി ഷജീൽ ആണ് കാർ ഓടിച്ചത്. ലഭിച്ച ഏക ക്ലൂ വെള്ള മാരുതി സ്വിഫ്റ്റ് മാത്രമാണ്.

 19000 കാറുകളും 50000 കോളുകളും പരിശോധിച്ചു. 500ലധികം വർക് ഷോപ്പുകളും പരിശോധിച്ചു. അപകടത്തിന് ശേഷം വാഹനത്തിന്റെ രൂപം മാറ്റിയിരുന്നു. ഇൻഷൂറൻസ് ക്ലെയിം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്. 

വളരെ പുതിയ വളരെ പഴയ