ഇടതുപക്ഷ നിലപാട് സ്വീകരിച്ചാൽ സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കാം': സന്ദീപ് വാര്യരെ സ്വാ​ഗതം ചെയ്ത് സിപിഎം


പാലക്കാട്: ബിജെപി സംസ്ഥാന സമിതി അം​ഗം സന്ദീപ് വാര്യരെ സ്വാ​ഗതം ചെയ്ത് സിപിഎം. സിപിഎമ്മിനെ വിമർശിച്ച നിരവധി പേർ നേരത്തെയും ഇടതുപക്ഷവുമായി സഹകരിച്ചിട്ടുണ്ടെന്നും ഇടതുപക്ഷ നിലപാട് സ്വീകരിച്ചാൽ സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പറഞ്ഞു. എന്നാൽ ഇതു വരെ സന്ദീപുമായി ആശയ വിനിമയം നടന്നിട്ടില്ലെന്നും എം.വി​ ​ഗോവിന്ദൻ വ്യക്തമാക്കി. 

ബിജെപി രാഷ്ട്രീയം ഉപേക്ഷിക്കാൻ തയ്യാറായാൽ സന്ദീപ് വാര്യരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കാൻ ബുദ്ധിമുട്ടില്ലെന്ന് മന്ത്രി എം.ബി രാജേഷും പ്രതികരിച്ചിരുന്നു. സന്ദീപ് വാര്യര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. 

രാഷ്ട്രീയ നിലപാട് തിരുത്തി മറ്റൊരു പാർട്ടിയിൽ ചേരുന്നതിൽ തെറ്റില്ല. ഫാസിസ്റ്റ് പ്രത്യയശാസ്ത്രം വിട്ടു വരുന്നവരെ സ്വീകരിക്കാൻ സി പിഎമ്മിന് മടിയില്ല. തെരഞ്ഞെടുപ്പിൽ വ്യക്തിപരമായ കാര്യങ്ങൾ ചർച്ചയല്ലെന്നും എം.ബി രാജേഷ് പറഞ്ഞു.

വളരെ പുതിയ വളരെ പഴയ