കടലിൽ മുങ്ങിയ രണ്ട് കുട്ടികളെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി

 


കണ്ണൂർ: പയ്യാമ്പലത്ത് കടലിൽ മുങ്ങിയ രണ്ട് വിദ്യാർഥികളെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി. ഇരിട്ടിയിൽ നിന്ന് എത്തിയ സംഘത്തിലെ കുട്ടികൾ ബീച്ചിൽ ഫുട്‌ബോൾ കളിക്കുന്നതിന് ഇടയിൽ പന്ത് കടലിൽ വീണു. അത് എടുക്കാൻ പോയ വിദ്യാർഥികളിൽ ഒരാൾ തിരയിൽ അകപ്പെട്ട് മുങ്ങിപ്പോയി. 

രക്ഷിക്കാൻ ഇറങ്ങിയ മറ്റൊരു കുട്ടിയും മുങ്ങി. ബീച്ചിൽ ഉണ്ടായിരുന്ന ലൈഫ് ഗാർഡ് ഡേവിഡ് ജോൺസൻ ഉടൻ സംയോജിതമായി നടത്തിയ രക്ഷാ പ്രവർത്തനത്തിൽ ആദർശ് (12), ഗോഡ്വിൻ (14) എന്നിവർ രക്ഷപ്പെട്ടു.

വളരെ പുതിയ വളരെ പഴയ