കണ്ണൂർ: ട്രെയിനിൽ നിന്നും മോഷണം പോയ മൊബൈലുകൾ ഉടമസ്ഥർക്ക് കണ്ടെത്തി നൽകി ആർ.പി.എഫും പോലീസ് സ്ക്വാർഡും. പലതവണ ട്രെയിനിൽ നിന്നും മോഷ്ടിക്കപ്പെട്ട മൊബൈലുകൾ പല സ്ഥലങ്ങളിൽ നിന്നുമായി വീണ്ടെടുത്ത് ഉടമസ്ഥർക്ക് നൽകിയ അതേ പോലീസ്, ആർ പി എഫ് സ്ക്വാഡ് ഇത്തവണയും മൊബൈൽ മോഷ്ടാക്കളായ പ്രതികളെ പിടികൂടിയിരിക്കുന്നത്.
ഈ മാസം ഏഴാം തീയതി ഷൊർണൂരിൽ നിന്നും കോഴിക്കോട്ടേക്ക് എസ്-7 ൽ യാത്ര ചെയ്തിരുന്ന ആയിഷ ഹനാൻ അലി എന്ന യാത്രക്കാരിയുടെ 85000 രൂപ വിലമതിക്കുന്ന ഐഫോൺ 13 പ്രൊ മൊബൈൽ ഫോൺ ട്രെയിനിൽ തിരൂരിൽ വച്ച് മോഷണം പോവുവുകയും ഉടനടി റെയിൽവേ പോലീസിൽ പരാതിപ്പെടുകയും ചെയ്തതിന് തുടർന്ന് ഫോൺ ട്രാക്ക് ചെയ്യുകയും, പരാതിക്കാരി പറഞ്ഞതനുസരിച്ച് പ്രതിയുടെ അടയാളങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ മലപ്പുറം താനൂർ സ്വദേശിയായ പ്രതി അഭിലാഷ് സി.പി എന്ന ബാബു (38) ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിയുകയും അയാളിൽ നിന്ന് മോഷ്ടിക്കപ്പെട്ട ഐ ഫോൺ 13 പ്രോ കണ്ടെടുക്കുകയും ചെയ്തു.
ഇയാൾ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ സ്ഥിരം കുറ്റവാളിയാണെന്ന് അന്വേഷണ ഉദ്ദ്യോഗസ്ഥർ വെളിപ്പെടുത്തി. മേൽ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം അയാളെ അറസ്റ്റ് ചെയ്തു.
ഏഴാം തീയതി അതേ ട്രെയിനിൽ വച്ച് തന്നെ എസ് -7നിൽ യാത്ര ചെയ്യുകയായിരുന്ന പശ്ചിമബംഗാൾ സ്വദേശി ഒ എസ് കെ മന്തജ് എന്ന മറ്റൊരു യാത്രക്കാരിയുടെ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വില മതിക്കുന്ന ഐഫോൺ എക്സ് എസ് മാക്സ് എന്ന മൊബൈൽ ഫോണും കുറ്റിപ്പുറം തിരൂർ സ്റ്റേഷനുകൾക്കിടയിൽ വച്ച് ഇതുമായി ബന്ധപ്പെട്ട് ആർ പി എസിൽ പരാതിപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ മേദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം റെയിൽവേ പോലീസും "യാത്രി സുരക്ഷ" എന്ന ഓപ്പറേ റേഷൻ സ്ക്വാർഡിലെ അന്വേഷണ ഉദ്യോഗസ്ഥർ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ ട്രാക്ക് ചെയ്യുകയും വിവരശേഖരണം നടത്തുകയും ചെയ്തപ്പോൾ സാഹ (24)എന്ന പശ്ചിമബംഗാൾ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു.
ഇയാളെ കോട്ടക്കൽ ടൗണിൽ വച്ച് മോഷ്ടിക്കപ്പെട്ട ഐഫോൺ എസ് എസ് മാക്സ് ഫോണുമായി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജെ എഫ് സി എം കോടതി മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
നാരായണൻ.കെ ആർ.പി.എസ്.ഐ, വിജയകുമാർ ആർ.പി.എസ്.ഐ, എസ്.ഐ എ.പി ദീപക്(ആർ.പി.എഫ്), എസ്.ഐ കെ.എം സുനിൽകുമാർ (ആർ.പി.എഫ്), സ്ക്വാർഡ് അംഗങ്ങളായ എ.എസ്.ഐ സജി അഗസ്റ്റിൻ (ആർ പി.എഫ്), ഹെഡ് കോൺസ്റ്റബിൾ എം.ബൈജു ഹെഡ് കോൺസ്റ്റബിൾ എൻ. അശോക് സി.പി.ഒ. ബിബിൻ മാത്യു എന്നിവരടങ്ങുന്ന സംഘം കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടി കൂടാൻ സാധിച്ചത്.
പോലീസിന്റെയും ആർ.പി.എഫിന്റെയും സംയോജിതമായ ഇടപെടലാണ് ട്രെയിനിൽ നിന്നും സ്ഥിരമായി മൊബൈൽ മോഷ്ടിക്ക പ്പെടുമ്പോഴും അതുടമസ്ഥർക്ക് തിരികെ ലഭിക്കാൻ സഹായകമാകുന്നത്.