കോഴിക്കോട്: പേരാമ്പ്രയില്‍ സ്വകാര്യ ബസ് ഇടിച്ച് വയോധികൻ മരിച്ചു. സ്റ്റാൻഡിലൂടെ നടന്നു പോകുന്ന ആളുടെ മുകളിലൂടെയാണ് ബസ് കയറിയിറങ്ങിയത്.
തുടർന്ന് വയോധികൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കോഴിക്കോട്- കുറ്റ്യാടി റൂട്ടിലോടുന്ന സ്വകാര്യ ബസ് ആണ് ഇടിച്ചത്.
ബസിൻ്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് സ്ഥലത്ത് ബസ്സുകള്‍ തടഞ്ഞ് യാത്രക്കാരും നാട്ടുകാരും പ്രതിഷേധിക്കുകയാണ്. അപകടത്തില്‍ വയോധികൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇദ്ദേഹത്തിൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടസ്ഥലത്ത് പൊലീസും ഫയർ ഫോഴ്‌സുമെത്തി. ഫയർ ഫോഴ്‌സ് അംഗങ്ങള്‍ അപകടസ്ഥലം വൃത്തിയാക്കി.
