Zygo-Ad

കണ്ണൂര്‍ തളാപ്പ് സി.എസ്.ഐ പള്ളി ഓഫീസ് മുറിയില്‍ മോഷണം

 


കണ്ണൂർ : തളാപ്പിലെ സിഎസ്‌ഐ പള്ളിയുടെ ഓഫീസില്‍ മുറിയില്‍ മോഷണം. സിസിടിവിയുടെ ഡിവിആർ, പോർട്ടബിള്‍ സ്പീക്കർ എന്നിവ മോഷ്ടാവ് കവർന്നു. കഴിഞ്ഞ പതിനേഴിനും ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കിടയിലുമാണ് സംഭവം.

തളാപ്പിലുള്ള റബേക്ക ഫ്രാൻസിസ് സിഎസ്‌ഐ പള്ളിയിലെ ഓഫീസ് മുറിയില്‍ നിന്നാണ് സാധനങ്ങള്‍ മോഷണം പോയത്. പള്ളി വികാരി ഫാ. ജോയ് അലക്സ്.ഡി യുടെ പരാതിയില്‍ കണ്ണൂർ ടൗണ്‍ പൊലീസ് കേസെ‌ടുത്തു. ഏകദേശം 25000 രൂപയുടെ സാധനങ്ങളാണ് മോഷണം പോയതെന്ന് കണ്ണുർ ടൗണ്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

വളരെ പുതിയ വളരെ പഴയ