സ്‌കൂള്‍ കലോത്സവം അവസാനിച്ചത് കൂട്ടത്തല്ലില്‍


കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മുക്കത്ത് സ്കൂള്‍ കലോത്സവം അവസാനിച്ചത് കൈയ്യാങ്കളിയില്‍. മുക്കം ഉപജില്ലാ കലോത്സവത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ഹയർ സെക്കണ്ടറി വിഭാഗം ഓവറോള്‍ ചാമ്പ്യാൻഷിപ്  പങ്കുവെച്ചതാണ് തർക്കത്തിനും ഒടുവില്‍ കൂട്ടത്തല്ലിലും കലാശിച്ചത്

നീലേശ്വരം ഗവ :ഹയർസക്കന്ററി സ്കൂളും, ആതിഥേയരായ കൊടിയത്തൂർ പിടിഎം ഹയർ സെക്കണ്ടറി സ്കൂളുമാണ് ട്രോഫി പങ്കിട്ടത്. എന്നാല്‍ തങ്ങളാണ് യഥാർത്ഥ ചാമ്പ്യന്മാരെന്നും പിടിഎം അനധികൃതമായി മത്സരാർത്ഥികളെ തിരുകി കയറ്റിയും, വിധി നിർണ്ണയത്തില്‍ കൃത്രിമ കാണിച്ചുമാണ് ട്രോഫിക്ക് അർഹത നേടിയതെന്നും ആരോപിച്ചു നീലേശ്വരം സ്കൂള്‍ അധികൃതർ ട്രോഫി വാങ്ങാൻ വിസമ്മതിച്ചത്തോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.

വാക്കുതർക്കം പിന്നീട് അടിപിടിയിലേക്ക് നീങ്ങുകയായിരുന്നു. അതിനിടെ വിദ്യാർത്ഥികള്‍ തമ്മിലുണ്ടായ കൈയ്യാങ്കളി അധ്യാപകരും ഏറ്റെടുത്തതോടെ പിന്നീട് കലോത്സവ വേദിയില്‍ അരങ്ങേറിയത് കൂട്ടത്തല്ലാണ്. കലോത്സവത്തിന്റെ തുടക്കം മുതല്‍ വിധി നിർണ്ണയത്തില്‍ പരാതികള്‍ ഏറെയുണ്ടായിരുന്നുവെന്നാണ് വിദ്യാർഥികളുടെയും അധ്യാപകരുടെയും ആക്ഷേപം.

വളരെ പുതിയ വളരെ പഴയ