Zygo-Ad

ഓട്ടോയിലും ബൈക്കിലും ഇടിച്ച്‌ കാര്‍ നിര്‍ത്താതെ പോയി; രണ്ട് പേര്‍ക്ക് പരിക്ക്, കണ്ണൂരില്‍ ഡ്രൈവര്‍ കസ്റ്റഡിയില്‍


മാതമംഗലം: മാതമംഗലം ബസാറില്‍ കാർ ഓട്ടോയില്‍ ഇടിച്ച്‌ രണ്ടു പേർക്ക് പരിക്കേറ്റു. കെഎസ്‌ഇബി സബ് എഞ്ചിനീയറായ കുറ്റൂർ നെല്യാട് സ്വദേശി പ്രദീപൻ ഓടിച്ചിരുന്ന കാറാണ് ഓട്ടോയിലും ബൈക്കിലും ഇടിച്ചത്.

അപകടത്തില്‍ പരിക്ക് പറ്റിയ ഓട്ടോ ഡ്രൈവർ കാഞ്ഞിരങ്ങാട് സ്വദേശി രമേശൻ (48) പാണപ്പുഴ കച്ചേരിക്കടവ് ആഭി (11) എന്നിവർക്ക് പരിക്കേറ്റു.

ഇന്നലെ രാത്രി 9:20 ഓടെയാണ് അപകടം. കാറിടിച്ചിട്ടും നിർത്താനോ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാനോ തയ്യാറാകാത്ത കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്ന് അപകട സ്ഥലത്ത് ഉണ്ടായിരുന്നവര്‍ ആരോപിച്ചു. ഇയാളെ രാത്രി തന്നെ പെരിങ്ങോം പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ രമേശൻ പരിയാരം മെഡിക്കല്‍ കോളേജിലും അഭി കണ്ണൂർ മിംസ് ഹോസ്പിറ്റലിലുമായി ചികിത്സയിലാണ്.

വളരെ പുതിയ വളരെ പഴയ