Zygo-Ad

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; സന്ദര്‍ശനം 2 ദിവസം, സ്വീകരണത്തിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും


കല്‍പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പില്‍ വൻ ഭൂരിപക്ഷത്തില്‍ വിജയിച്ച പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തില്‍ എത്തും. വയനാട്ടിലെ വോട്ടർമാരോട് നന്ദി പറയാനാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് കേരളത്തിലെത്തുന്നത്. 

കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന ഇവരുടെ ആദ്യ പരിപാടി 12 മണിക്ക് മണ്ഡലം സന്ദർശിക്കുക എന്നതാണ്.

രണ്ട് ദിവസത്തേക്ക് ആണ് പ്രിയങ്കയുടെ സന്ദർശനം. ഇന്ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദർശനം നടത്തുന്നത്. ഒന്നിന് വയനാട് ജില്ലയിലും സന്ദർശനം നടത്തും. 

രാവിലെ 12 മണിക്ക് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഒപ്പം മുക്കം, തിരുവമ്പാടി എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികളില്‍ പ്രിയങ്ക പങ്കെടുക്കും. മലപ്പുറം ജില്ലയില്‍ കരുളായി, വണ്ടൂർ, എടവണ്ണ എന്നിവിടങ്ങളിലെ സ്വീകരണത്തിലും പൊതു സമ്മേളനത്തിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും.

വളരെ പുതിയ വളരെ പഴയ