ഓൺലൈൻ രംഗത്ത് പുതിയ തട്ടിപ്പുകൾ. ഒന്ന് പിഴച്ചാൽ കുടുങ്ങുമെന്ന് ഉറപ്പ്. എവിടെ ആണ് താങ്കൾ എന്ന് ചോദിച്ചു തുടങ്ങിയാണ് തട്ടിപ്പിന്റെ ചാറ്റ് തുടങ്ങുക.
പിന്നീട് വീട്ടിൽ നിന്നും ഇരുന്ന് നിങ്ങൾക്ക് ആയിരങ്ങൾ സമ്പാദിക്കാം എന്ന ഓഫറോട് കൂടിയാണ് പിന്നീടുള്ള എല്ലാ ചാറ്റുകളും. ഒരു ഫോം അയക്കും. അത് ഫിൽ ചെയ്താൽ 200 രൂപ ആദ്യ ഗഡു ആയി ലഭിക്കുമെന്ന ഓഫറും.
പലരും ഇതിൽ വീഴുന്നു. അത് ഫിൽ ചെയ്യുന്നതോടു കൂടി നമ്മുടെ എല്ലാ ഡീറ്റൈൽസും അവർ കൈക്കലാക്കുകയായി. അപരിചിതർ സമീപിക്കുമ്പോൾ നമ്മൾ അവരെ ബ്ലോക്ക് ചെയ്യുക. അല്ലെങ്കിൽ സൈബർ സെല്ലിൽ വിവരം അറിയിക്കുക. അപകടത്തിൽ പെടാതെ ശ്രദ്ദിക്കുക.

