മലപ്പുറം:പെരിന്തൽമണ്ണയിൽ നവംബർ 26 മുതൽ 30 വരെ നടക്കുന്ന 23 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ഉത്തര മേഖല അന്തർ ജില്ല ഏകതല ക്രിക്കറ്റ് മൽസരങ്ങൾക്കുള്ള കണ്ണൂർ ടീമിനെ എ യദുപ്രിയ നയിക്കും
പാട്യം കൊട്ട്യോടിയിലെ ചമ്പളോൻ ഹൌസിൽ ശശിയുടെയും പി ബിന്ദുവിന്റെയും മകളാണ് . അഷ്മിത് ഏക സഹോദരനാണ്
നവംബർ 26 ന് കാസർഗോഡുമായും. 27 ന് വയനാടുമായും 28 ന് മലപ്പുറവുമായും. 30 ന് കോഴിക്കോടുമായും കണ്ണൂർ ഏറ്റുമുട്ടും
