കാസർകോട്: വടക്കൻ കേരളത്തിലെ ജില്ലകളിൽ ചൂട് വർധിക്കുന്നതായി കേന്ദ്ര കാലവസ്ഥ വകുപ്പ്. തുലാവർഷം ദുർബലമായതാണ് ഇതിനുള്ള കാരണം. കൂടുതൽ വരണ്ട അന്തരീക്ഷ കാലാവസ്ഥ തുടരുന്നത് വടക്കൻ കേരളത്തിലാണ്. തുലാവർഷത്തിന്റെ വലിയ കുറവാണ് വടക്കൻ കേരളത്തിലെ ചൂടും വരണ്ട കാലവസ്ഥക്കും ഉള്ള ഒരു പ്രധാന കാരണം.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചക്രവാത ചുഴിയായി ദുർബലമായിട്ടുണ്ട്. തുലാവർഷം ശക്തമാക്കുന്ന കിഴക്കൻ കാറ്റ് വീണ്ടും ചെറുതായി ശക്തി പ്രാപിക്കുന്നതോടെ അടുത്ത രണ്ട് ദിവസം മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് മലയോര മേഖലയിൽ ഉച്ചയോടെ ആയിരിക്കും കൂടുതൽ മഴ സാധ്യത.