Zygo-Ad

കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം : കൂത്തുപറമ്പിൽ വൻയുവജന റാലി

 


കൂത്തുപറമ്പ്: യുവാക്കളുടെ പോരാട്ടവീര്യത്തിന് മുന്നിൽ നിറ തോക്കുകൾ ഗർജിച്ച കൂത്തുപറമ്പിന്റെ മണ്ണിൽ  വെടിവെപ്പിന് മൂന്ന് പതിറ്റാണ്ട് പൂർത്തിയാകുന്ന വേളയിൽ രക്തസാക്ഷി സ്മരണപുതുക്കി നാട്.  പോലീസ് വെടിവെപ്പിൽ ജീവൻ നഷ്ടപ്പെട്ട രക്ത സാക്ഷികളുടെ ഓർമ്മ പുതുക്കാൻ നാടൊന്നാകെയാണ് കൂത്തുപറമ്പിൽ ഒഴുകിയെത്തിയത്. കെ കെ രാജീവൻ , മധു, കെ വി റോഷൻ , ഷിബുലാൽ , ബാബു എന്നിവർക്ക് പുറമേ ഇക്കുറി പുതുക്കുടി പുഷ്പന്റെയും സ്മരണ പുതുക്കി. 30 ആമത് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കൂത്തുപറമ്പിൽ നടന്ന യുവജന റാലിയിലും അനുസ്മരണസമ്മേനത്തിലും ആയിരങ്ങളാണ് അണിനിരന്നത്. 

ഷിബുലാൽ വെടിയേറ്റ് വീണ സ്ഥലത്തുനിന്നും മുതിർന്ന സിപിഐഎം നേതാവ്  പി ബാലൻ കൊളുത്തിയ ദീപശിഖ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം ടി മിഥുൻ ഏറ്റുവാങ്ങി  അത്ലറ്റ് ലിജേഷിന് കൈമാറി . മധു വെടിയേറ്റ് വീണ സ്ഥലത്തുനിന്നും സിപിഐഎം ജില്ലാ കമ്മിറ്റിയംഗം കെ ലീല കൊളുത്തിയ ദീപശിഖ ഡിവൈഎഫ്ഐ  ജില്ലാ കമ്മിറ്റി അംഗം കെ ഷിബിന ഏറ്റുവാങ്ങി അത്‌ലറ്റ് വിപിന്  കൈമാറി. ബാബു വെടിയേറ്റ് വീണ സ്ഥലത്തുനിന്നും മുതിർന്ന സിപിഐഎം  നേതാവ് ടി ബാലൻ കൊളുത്തിയ ദീപശിഖ ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി അംഗം കെ ആരതി ഏറ്റുവാങ്ങി അറ്റ്ലറ്റ് ഷംലക്ക് കൈമാറി . പുതുക്കുടി പുഷ്പൻ വെടിയേറ്റ് വീണ സ്ഥലത്ത് നിന്നും സിപിഐഎം കൂത്തുപറമ്പ് ഏറിയ സെക്രട്ടറി എം സുകുമാരനാണ് ദീപശിഖ കൊളുത്തിയത്. ബ്ലോക്ക് ട്രഷറർ സിപി അജേഷ് ഏറ്റുവാങ്ങി അത് ലറ്റ് ദൃശ്യക്ക് കൈമാറി. കെ കെ രാജീവൻ വെടിയേറ്റ് വീണ സ്ഥലത്തുനിന്ന് മുൻ സിപിഐഎം കൂത്തുപറമ്പ് ഏറിയ കമ്മിറ്റിയംഗം  എൻ കെ ശ്രീനിവാസൻ മാസ്റ്റർ കൊളുത്തിയ ദീപശിഖ ഡിവൈഎഫ്ഐ കൂത്തുപറമ്പ് ബ്ലോക്ക്  ജോ സെക്രട്ടറി എപി ശ്യാംജിത്ത് ഏറ്റുവാങ്ങി അത് ലറ്റ്  ഷിബിനാണ് കൈമാറിയത്. കെ വി റോഷൻ വെടിയേറ്റ് വീണ സ്ഥലത്തുനിന്നും റോഷന്റെ മാതാവ് നാരായണി അമ്മയാണ് ദീപശിഖ കൊളുത്തിയത് . ഡിവൈഎഫ്ഐ കൂത്തുപറമ്പ് ബ്ലോക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് ഫായിസ് ഏറ്റുവാങ്ങി അറ്റ്ലറ്റ് രമ്യപ്രിയക്ക്  കൈമാറി. തുടർന്ന് നൂറുകണക്കിന് അത്‌ലറ്റുകളുടെ അകമ്പടിയോടെയാണ് ദീപശിഖകൾ തൊക്കിലങ്ങാടിയിൽ എത്തിച്ചത്.

 തൊക്കിലങ്ങാടി കേന്ദ്രീകരിച്ചാണ് യുവജന പ്രകടനവും , ദീപശിഖ പ്രയാണവും കൂത്തുപറമ്പ് നഗരസഭ സ്റ്റേഡിയത്തിൽ എത്തിയത്. സംസ്ഥാന സെക്രട്ടറി വി കെ സനോജ്, സംസ്ഥാന പ്രസിഡണ്ട് വി വസിബ്, ജില്ലാ സെക്രട്ടറി സരിൻ ശശി, പ്രസിഡന്റ് മുഹമ്മദ് അഫ്സൽ, എം വിജിൻ ,വി ഷിജിത്ത്,ടി മിഥുൻ തുടങ്ങിയവർ നേതൃത്വം നൽകി.തുടർന്ന് നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്ഘാടനം ചെയ്തു. കെ ധനഞ്ജയൻ അധ്യക്ഷത വഹിച്ചു.


വളരെ പുതിയ വളരെ പഴയ