കണ്ണൂർ: തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന ജിംനാസ്റ്റിക്സ് ചാമ്പ്യൻ ഷിപ്പില്‍ പതിനേഴ് സ്വർണ്ണവും പതിനൊന്നു വെള്ളിയും ആറ് വെങ്കലവും നേടി രണ്ടാം സ്ഥാനക്കാരായി കണ്ണൂർ ജില്ലാ ജിംനാസ്റ്റിക്സ് ടീം.
തിരുവനന്തപുരം ജില്ല ഒന്നാം സ്ഥാനത്തെത്തി. ആർട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സ് വനിതാ വിഭാഗത്തില്‍ കണ്ണൂരിന്റെ അമാനി ദില്‍ഷാദ് സ്വർണ്ണ മെഡല്‍ നേടി ഓവറോള്‍ ചാമ്പ്യനായി. തളിപ്പറമ്പിലെ മുഹമ്മദ് ദില്‍ഷാദ് - റെയ്ഹാന അബ്ദുർ റഹ്മാൻ ദമ്പതികളുടെ മകളാണ്. അരുണ്‍ കുമാറാണ് പരിശീലകൻ.
