Zygo-Ad

കണ്ണൂർ റവന്യൂ ജില്ല സ്കൂള്‍ കലോത്സവം സമാപിച്ചു : കണ്ണൂര്‍ നോര്‍ത്ത് ജേതാക്കള്‍, രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും മമ്പറം ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും നേടി

 


പയ്യന്നൂർ:അഞ്ച് ദിവസമായി പയ്യന്നൂരില്‍ നടന്നകണ്ണൂർ റവന്യൂ ജില്ല സ്കൂള്‍ കലോത്സവത്തില്‍ 894 പോയിന്റുമായി കണ്ണൂർ നോർത്ത് ഉപജില്ല ജേതാക്കളായി.

ആതിഥേയരായ പയ്യന്നൂർ 814 പോയിന്റുമായി രണ്ടാംസ്ഥാനത്താണ്. ഇരിട്ടി (805),മട്ടന്നൂർ( 802 ),പാനൂർ(801) ഉപജില്ലകളാണ് തൊട്ടുപിന്നില്‍.

സ്കൂളുകളില്‍ 353 പോയിന്റുള്ള മൊകേരി രാജീവ് ഗാന്ധി എം.എച്ച്‌.എസ്.എസിനാണ് ഒന്നാം സ്ഥാനം.മമ്പറം എച്ച്‌.എസ്.എസ്.- തലശ്ശേരി നോർത്ത് 341 , എ.കെ.ജി.എസ്.ജി.എച്ച്‌.എസ്.എസ്. പെരളശ്ശേരി - 325 ,സെന്റ് തേരാസസ് എ.ഐ.എച്ച്‌.എസ്.എസ്. കണ്ണൂർ - 271 ,രാമവിലാസം എച്ച്‌.എസ്.എസ്. ചൊക്ലി - 232 സ്കൂളുകളാണ് തുടർന്നുള്ള സ്ഥാനങ്ങളില്‍.

സമാപന സമ്മേളനം നിയമസഭ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ടി.ഐ.മധുസൂദനൻ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര പ്രത്യേക ജൂറി പുരസ്കാര ജേതാവ് കെ.സി കൃഷ്ണൻ വിശിഷ്ടാതിഥിയായിരുന്നു. സർട്ടിഫിക്കറ്റ് വിതരണം അസി.കളക്ടർ സായി കൃഷ്ണയും ഉപഹാര സമർപ്പണം നഗരസഭ ചെയർപേഴ്സണ്‍ കെ.വി.ലളിതയും നിർവ്വഹിച്ചു.

വളരെ പുതിയ വളരെ പഴയ