Zygo-Ad

കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രി ജീവനക്കാരിക്ക് മർദനം: 11 പേർക്കെതിരെ കേസ്

 


കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിനു മുന്നിൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് ചോദ്യം ചെയ്‌തതിന് ജീവനക്കാരിയെ തടഞ്ഞുവച്ച് മർദിച്ചുവെന്ന പരാതിയിൽ പതിനൊന്ന് പേർക്കെതിരെ പൊലിസ് കേസെടുത്തു. ആസ്റ്റർ മിംസ് ആശുപത്രി ജീവനക്കാരി പെരളശേരി മുണ്ടലൂരിലെ കെ ടി രമ്യമോളുടെ പരാതിയിലാണ് ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന ഖദീജയുടെ മകനും കണ്ടാലറിയാവുന്ന പത്തുപേരും ഉൾപ്പെടെ പതിനൊന്ന് പേർക്കെതിരെ കേസെ ടുത്തത്.

കഴിഞ്ഞ നവംബർ 27ന് വൈകിട്ട് ആറിനാണ് പരാതിക്കാസ്പദമായ സംഭവം. ഐസിയുവിന് മുന്നിൽ പരാതിക്കാരിയെ തടഞ്ഞ് മർദിച്ച ഇയാളും സഹായികളും ഐസിയുവിലേക്ക് തള്ളിക്കയറിയെന്ന പരാതിയിലാണ് കേസെടുത്തത്.

വളരെ പുതിയ വളരെ പഴയ