കണ്ണൂർ : സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബർ 29ന് വൈകീട്ട് മൂന്നിന് കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും.
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം നിർവ്വഹിക്കും. പരിപാടിയുടെ നടത്തിപ്പിനായി കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തില്‍ രക്ഷാധികാരിയായും ക്ഷേമനിധി ബോർഡ് അംഗം വി ബാലൻ ചെയർമാനുമായി സംഘാടക സമിതി രൂപീകരിച്ചു.