Zygo-Ad

പരിയാരം ഗവ ആയുര്‍വേദ കോളജ് ആശുപത്രിയില്‍ സൗജന്യ ചികിത്സ

 


കണ്ണൂർ: പരിയാരം ഗവ ആയുര്‍വേദ കോളജ് ആശുപത്രിയില്‍ ശല്യതന്ത്ര വിഭാഗത്തിന്റെ കീഴില്‍ കാല്‍മുട്ടിന് ക്ഷതം മൂലം ഉണ്ടാകുന്ന മെനിസ്‌കല്‍ ഇഞ്ചുറി, നട്ടെല്ലിന്റെ ഏറ്റവും താഴ്ഭാഗത്തായി പഴുപ്പും വേദനയോടും കൂടി വരുന്ന പൈലോനിടല്‍ സൈനസ് എന്നിവക്ക് സൗജന്യ ചികിത്സ ലഭ്യമാണ്. ഫോണ്‍ : 9744894829, 8281706537

പരിയാരം ഗവ ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ ശാല്ക്യതന്ത്ര വിഭാഗത്തില്‍ തലയില്‍ വട്ടത്തില്‍ മുടി കൊഴിയുന്നതിനും കണ്ണില്‍ ചൊറിച്ചില്‍, ചുവപ്പ്, കണ്ണുകളില്‍ നിന്നും വെള്ളം വരിക, കണ്‍പോളകളില്‍ ഉണ്ടാകുന്ന വീക്കം എന്നീ ലക്ഷണങ്ങളുള്ള അലര്‍ജി മൂലമുള്ള ചെങ്കണ്ണ് എന്നിവക്ക് സൗജന്യ ചികിത്സ ലഭ്യമാണ്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ പ്രത്യേക ഒ.പി പ്രവര്‍ത്തിക്കും. ഫോണ്‍- 8086722386, 7561098813

വളരെ പുതിയ വളരെ പഴയ