മട്ടന്നൂർ: ലോക പ്രമേഹദിനമായ 14-ന് എച്ച് എൻ സി ഗ്രൂപ്പ് കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ 25,000 പേർക്ക് സൗജന്യ പരിശോധന നടത്തും.
ബസ് സ്റ്റാൻഡ്, പോലീസ് സ്റ്റേഷൻ, അഗ്നിരക്ഷ നിലയം, നഗരസഭ ഓഫീസ്, വിമാന താവളം തുടങ്ങി വിവിധ ഇടങ്ങളിലാണ് പരിശോധന നടത്തുന്നത്.
14-ന് രാവിലെ എട്ട് മുതൽ 10.30 വരെ വിവിധ കേന്ദ്രങ്ങളിലായി മാരത്തൺ നടത്തവുമുണ്ടാകും.
ശിശുദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് പുഞ്ചിരി മത്സരവും 16-ന് ചിത്രരചന മത്സരവും സംഘടിപ്പിക്കും.