കോഴിക്കോട് മുൻമന്ത്രിയും കോൺഗ്രസ് നേതാവും ആയിരുന്ന എം.ടി പത്മ (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം.
മുംബൈയിൽ മക്കൾക്കൊപ്പം ആയിരുന്നു ഏറെ നാളായി താമസം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ട് എത്തിക്കും
കെപിസിസി അംഗം, മഹിള കോൺഗ്രസ് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തന പരിചയമുള്ള എം.ടി പത്മ രണ്ട് തവണ കേരളത്തിന്റെ മന്ത്രിയായിരുന്നു. 1991ലും 1995 ലും എം ടി പത്മ മന്ത്രിസ്ഥാനത്ത് എത്തി. 1991 മുതൽ 1995 വരെ കരുണാകരൻ മന്ത്രിസഭയിൽ ഫിഷറീസ് - ഗ്രാമ വികസന- രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായിരുന്നു എം.ടി പത്മ