പണം വച്ചു ചീട്ടുകളി അഞ്ചുപേരെ അറസ്റ്റ് ചെയ്തു


കണ്ണൂർ: പണം വെച്ച് ചീട്ടുകളി, അഞ്ചു പേരെ പോലീസ് പിടികൂടി.തിരുവനന്തപുരം നേമത്തെ ജാനകി ഭവനിലെ ഉണ്ണികൃഷ്ണൻ (39), എളയാവൂരിലെ മധുമ്മൽ ഹൗസിൽ പല്ലേൻ സുരേശൻ (56), കൊറ്റാളി അത്താഴക്കുന്നിലെ വായാട്ട് നജീബ്(42), എരുമേലി കന്നിമല തുവരപ്പറമ്പയിലെ പി.കെ.അഷറഫ് (61), കണ്ണൂർ സൗത്ത് ബസാർ പുഴാതി ഹൗസിംഗ് കോളനിയിലെ എസ്. ബാലൻ (44) എന്നിവരെയാണ് ടൗൺ സ്റ്റേഷൻ എസ്.ഐ. എം.സ വ്യസാചിയും സംഘവും പിടികൂടിയത്. 

തെക്കേ ബസാറിലെ കെട്ടിടത്തിന്റെ അടച്ചിട്ട മുറിയുടെ വരാന്തയിൽ വെച്ച് ചീട്ടു കളിക്കുന്നതിനിടെയാണ് സംഘം പോലീസ് പിടിയിലായത്. കളിസ്ഥലത്ത് നിന്നും 4540 രൂപയും പോലീസ് കണ്ടെടുത്തു.

വളരെ പുതിയ വളരെ പഴയ