തോല്പിച്ചാൽ നിലവാരം കൂടുമോ? ശാസ്ത്രസാഹിത്യ പരിഷത്ത് സംവാദയാത്ര


 കേരളശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തോല്പിച്ചാൽ നിലവാരം കൂടുമോ? എന്ന മുദ്രാവാക്യവുമായി  സംവാദ യാത്ര കണ്ണൂർ ജില്ലയിൽ പര്യടനം പൂർത്തിയാക്കി. മൊകേരി പാത്തിപ്പാലത്ത് നടന്ന സമാപന യോഗത്തിൽ ജാഥാ ലീഡർ വി.വി.ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി.ശിവദാസൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശാസ്ത്ര സാഹിത്യ പരിഷത് കണ്ണൂർജില്ലാ പ്രസിഡണ്ട് കെ.പി.പ്രദീപ് കുമാർ , ധന്യ റാം, സനൽ മാസ്റ്റർ, സുനിൽകുമാർ ,ടി.എസ് .  സജീവൻ മാസ്റ്റർ, മൊകേരി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.വി.മുകുന്ദൻ ,ജ്യോതി കേളോത്ത് എന്നിവർ സംസാരിച്ചു. 

സംസ്ഥാന സർക്കാരിന് സമർപ്പിക്കുന്നതിന് വേണ്ടി ശേഖരിച്ച ഒപ്പ് ടി. പുരുഷോത്തമൻ ജാഥാ മാനേജർ വിനോദിന് കൈമാറി. കെ.അജിത ജാഥാ സ്വീകരണം നടത്തി. എൻ.കെ.ജയ പ്രസാദ് മാസ്റ്റർ സ്വാഗതവും പുരുഷോത്തമൻ കോമത്ത് നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ