സംസ്ഥാനത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍/ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കെല്ലാം ഇനി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ആനൂകൂല്യം. ഗ്രാമ, ബ്ലോക്ക്, ജില്ല, സംസ്ഥാന തലത്തില്‍ ജോലി ചെയ്യുന്നവരെ വ്യവസ്ഥകള്‍ക്ക് വിധേയമായി പദ്ധതിയില്‍ ചേര്‍ക്കാന്‍ തദ്ദേശ വകുപ്പ് തീരുമാനിച്ചു. ഇ.പി.എഫ് നിയമ പ്രകാരം 15,000 രൂപ വരെ വേതനം വാങ്ങുന്ന ജീവനക്കാരെ അംഗങ്ങളാക്കാം. തൊഴിലുറപ്പ് പദ്ധതിയിലെ കരാര്‍ ജീവനക്കാര്‍ക്ക് നിലവിലെ കുറഞ്ഞ വേതനം 24,040 രൂപയാണ്.
15,000 രൂപയൊ അതിൽ അധികമോ പ്രതിമാസം വേതനം വാങ്ങുന്ന ജീവനക്കാരന്‍ 1800 രൂപ (15,000 രൂപയുടെ 12 ശതമാനം) പി എഫ് അടക്കണം. 1950 രൂപയാണ് (15,000 രൂപയുടെ 13 ശതമാനം) തൊഴിൽ ഉടമയുടെ വിഹിതം. തദ്ദേശ സ്ഥാപനങ്ങളോ ബന്ധപ്പെട്ട ജില്ല, സംസ്ഥാന അധികാരികളോ ശ്രം സുവിധ പോര്‍ട്ടലില്‍ തൊഴിൽ ഉടമയെന്ന നിലയില്‍ രജിസ്റ്റര്‍ ചെയ്ത് എല്ലാ മാസവും 15-നുമുമ്പ് മൊത്തം തുകയും പി എഫ് ഫണ്ടിലേക്ക് അടക്കണം.
.jpg)