Zygo-Ad

ഇലക്ഷൻ നടക്കുന്നതിനിടയിൽ പാലക്കാട് വെണ്ണക്കര 48ാം ബൂത്തിൽ സംഘർഷം

 


 വോട്ടെടുപ്പിനിടെ പാലക്കാട് വെണ്ണക്കര 48ാം ബൂത്തിൽ സംഘർഷമുണ്ടായി. കോൺഗ്രസ് സ്ഥാനാർത്ഥിയായ രാഹുൽ  മാങ്കൂട്ടത്തിൽ പോളിങ് ബൂത്തിൽ കയറി വോട്ടർമാരോട് വോട്ട് അഭ്യർത്ഥിച്ചു എന്ന ബിജെപിയുടെ ആരോപണമാണ്   കോൺഗ്രസ് പ്രവർത്തകരെ പ്രകോപനത്തിലെത്തിച്ചത്. തുടർന്ന് കൂട്ടം കൂടിയ ബി ജെ പി - കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കൈയ്യാങ്കളിയും നടന്നുകൊണ്ടിരിക്കുന്നു. രാഹുൽ പ്രവർത്തകരുമായി സംസാരിച്ച് അവരെ മടക്കിയയക്കാൻ ശ്രമിച്ചു. കുറേ പേർ മടങ്ങുകയും ചെയ്തു. പോലീസിന്റെ കൃത്യ സമയത്തുള്ള ഇടപെടൽ സംഘർഷത്തിന് അയവുണ്ടാക്കിയിട്ടുണ്ട്. ബി ജെ പി പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും മാത്രമല്ല, എൽ ഡി എഫ് പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. 

രാഹുൽ മാങ്കൂട്ടത്തിൽ പോലീസ് ഉദ്ദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം ബൂത്തിൽ നിന്നും മടങ്ങിയിട്ടുണ്ട്. രാഹുൽ എല്ലാ ആളുകളോടും കൈപ്പത്തി കാണിച്ചു എന്നാണ് എൽ ഡി എഫ് പ്രവർത്തകർ പറയുന്നത്.  കൈപ്പത്തി ചിഹ്നം ഉയർത്തിക്കാട്ടി വോട്ടു ചോദിച്ചു എന്നതാണ് തർക്കത്തിന് കാരണം. സ്ഥാനാർത്ഥികൾ കൈകൂപ്പിയാണ് കാണിക്കേണ്ടത് അല്ലാതെ ചിഹ്നം ഉയർത്തിക്കാണിക്കുകയല്ല വേണ്ടത് എന്നാണ് ഇരു മുന്നണി പ്രവർത്തകരും പറയുന്നത്.

എന്നാൽ വോട്ടു ചോദിച്ചിട്ടില്ല. എനിക്ക് പോളിങ് ബൂത്തിൽ കയറാൻ തിരഞ്ഞെടുപ്പ് ചട്ടം അനുവദിക്കുന്നുണ്ട് എന്ന അഭിപ്രായത്തിൽ രാഹുൽ ഉറച്ചു നിൽക്കുന്നു.

വളരെ പുതിയ വളരെ പഴയ