ഇക്കാലത്ത് റീചാർജിന് വേണ്ടി ചിലവഴിക്കുന്ന തുകയുടെ കാര്യം ഓർക്കുമ്പോള്‍ ഒരു ശരാശരി മിഡില്‍ ക്ലാസ് കുടുംബത്തിനെ സംബന്ധിച്ച് വലിയ ബാധ്യതയാണ് മുന്നിലുള്ളത്.
അടുത്തിടെ മുൻനിര ടെലികോം കമ്പനികള്‍ അവരുടെ നിരക്ക് വലിയ രീതിയില്‍ ഉയർത്തിയപ്പോൾ നമ്മുടെ സ്വന്തം പൊതുമേഖലാ സ്ഥാപനമായ ബിഎസ്‌എൻഎല്ലിനെ ജനങ്ങൾ ആശ്രയിച്ചു തുടങ്ങി. മുൻപൊക്കെ ടെലിഫോണ്‍ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ അവതരിപ്പിച്ച ഈ കമ്പനി ഇടയ്ക്കൊന്ന് താഴോട്ട് പോയപ്പോഴാണ് സ്വകാര്യ കമ്പനികള്‍ അടിച്ചു കേറി വന്നത്. എന്നാല്‍ ആ കുറവ് നികത്തിക്കൊണ്ട് അവർ ഇപ്പോള്‍ കാര്യമായ മുന്നേറ്റമാണ് നടത്തി കൊണ്ടിരിക്കുന്നത്.
അത് അവരുടെ റീചാർജ് പ്ലാനുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ നമുക്ക് കാണാനാവുന്നതാണ്. കുറഞ്ഞ വിലയില്‍ ഇത്രയധികം സൗകര്യങ്ങള്‍ നമുക്ക് നല്‍കുന്ന മറ്റൊരു കമ്പനി നമുക്ക് കാണാൻ കഴിയില്ലെന്നതാണ് വാസ്‌തവം. റിലയൻസ് ജിയോ, ഭാരത് എയർടെല്‍, വോഡാഫോണ്‍ ഐഡിയ എന്നിങ്ങനെ ഒട്ടുമിക്ക ടെലികോം കമ്പനികള്‍ക്കും ഇപ്പോള്‍ ബിഎസ്‌എൻഎല്‍ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ബിഎസ്‌എൻഎല്‍ 99 രൂപ റീചാർജ് പ്ലാൻ
വളരെയധികം ഓഫറുകള്‍ ലഭ്യമായ ബിഎസ്‌എൻഎല്‍ പോർട്ട് ഫോളിയോയിലെ ഏറ്റവും ജനപ്രിയമായ പ്ലാനുകളില്‍ ഒന്നാണ് ഇതെന്ന് നിസംശയം പറയാം. അങ്ങനെ പറയാൻ നിരവധി കാരണങ്ങളുണ്ട്. നിങ്ങള്‍ ഇതേ നിരക്കില്‍ മാറ്റ് കമ്പനികളുടെ ഓഫറുകള്‍ പരിശോധിച്ചാല്‍ കാണാൻ കഴിയാത്ത അണ്‍ലിമിറ്റഡ് കോള്‍, ദിവസേനയുള്ള ഡാറ്റ, സൗജന്യ എസ്‌എംഎസ് എന്നിങ്ങനെ ഇതില്‍ നിങ്ങള്‍ക്ക് കാണാൻ കഴിയും.
22 ദിവസത്തെ വാലിഡിറ്റിയാണ് നിങ്ങള്‍ക്ക് ബിഎസ്‌എൻഎല്‍ പ്ലാനിലൂടെ നല്‍കുന്നത്. എന്നാല്‍ അത് കേട്ട് മൂക്കത്ത് വിരല്‍ വയ്‌ക്കേണ്ട കാര്യമില്ല. കാരണം ഒരു മാസം തികച്ചില്ലെങ്കിലും നിങ്ങള്‍ ദിവസേന ഒന്നര ജിബി ഡാറ്റയും ഈ പ്ലാനില്‍ കമ്പനി നല്‍കുന്നുണ്ട്. നിലവില്‍ 4ജി വേഗതയില്‍ നിങ്ങള്‍ക്ക് ഈ ഇന്റർനെറ്റ് സേവനം ആസ്വദിക്കാൻ കഴിയും.
ഇതു കൊണ്ടൊന്നും ഓഫർ തീർന്നില്ല. ഒരു ദിവസം നിങ്ങള്‍ക്ക് നൂറ് വീതം എസ്‌എംഎസുകളും ഓഫറിലൂടെ ബിഎസ്‌എൻഎല്‍ നല്‍കുന്നുണ്ട്. കൂടാതെ ചിലർക്ക് സൗജന്യ കോളർ വെയ്ക്കാനുള്ള അവസരവും ഈ ഓഫറിലൂടെ കിട്ടുന്നുണ്ട്. അങ്ങനെ നോക്കുമ്പോള്‍ മറ്റ് കമ്പനികളുടെ ഓഫറുകളെക്കാള്‍ എത്രയോ മുകളിലാണ് ബിഎസ്‌എൻഎല്ലിന്റെ ഈ ഓഫർ.
അധികം വൈകാതെ ബിഎസ്‌എൻഎല്‍ 5ജി യുഗത്തിലേക്ക് കാലെടുത്ത് വയ്ക്കാനുള്ള സാധ്യതകള്‍ തെളിയുന്നുണ്ട്. അങ്ങനെയെങ്കില്‍ നിലവില്‍ 4ജി ഡാറ്റ ആസ്വദിക്കുന്ന സ്ഥാനത്ത് നിങ്ങള്‍ക്ക് അതിവേഗ 5ജി സേവനമാവും ലഭ്യമാവുക. കൂടാതെ മറ്റ് കമ്പനികളിലെ ഉയർന്ന താരിഫ് നിരക്ക് മൂലം ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ബിഎസ്‌എൻഎല്ലിലേക്ക് കൂടുമാറുന്നത്.