Zygo-Ad

പറശ്ശിനിക്കടവ് മുത്തപ്പന്റേതെന്ന പേരിൽ വിൽക്കപ്പെടുന്ന അരവണ വ്യാജമെന്ന് ക്ഷേത്രം


 കണ്ണൂർ: പറശ്ശിനിക്കടവ് മുത്തപ്പന്റേതെന്ന പേരിൽ വിൽക്കപ്പെടുന്ന അരവണ വ്യാജമെന്ന് ക്ഷേത്രം. ആവിയിൽ വേവിച്ച പയറും തേങ്ങാക്കൊത്തുമാണ് മുത്തപ്പന് സമർപ്പിക്കുന്നത്. അരവണ പായസത്തിന്റെ പേരിൽ കച്ചവടം നടത്തുന്ന വ്യാപാരികളുമായി പറശ്ശിനി മടപ്പുരയ്ക്ക് യാതൊരു ബന്ധവുമില്ല- ക്ഷേത്രം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ക്ഷേത്രത്തിന് സമീപത്തെ ചില കടകളിൽ ദേവൻ്റെ പേരിൽ അരവണ വിൽപന വ്യാപകമായത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം അധികൃതർ വിശദീകരണവുമായി രംഗത്തുവന്നത്. പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പനുമായി ബന്ധപ്പെട്ട വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ അരവണ പായസത്തെ കുറിച്ചുള്ള പരാമർശം ഭക്തർക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കുന്നുണ്ട്.

അരവണ പായസം വിൽക്കുന്ന കടകൾക്ക് മാനേജ്മെന്റ് നോട്ടീസ് നൽകിയിട്ടുണ്ട്. കടകളിൽ ഭക്തർക്ക് അരവണ പായസം വിൽക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. വിവരമറിഞ്ഞയുടൻ, പായസം പാത്രങ്ങളിൽ നിന്ന് ക്ഷേത്രത്തിന്റെ പേര് മാറ്റാൻ കടയുടമകൾക്ക് നോട്ടീസ് നൽകിയതായും അധികൃതർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ