ഹിമാചൽ പ്രദേശിൽ വച്ച് നടന്ന ദേശീയ യോഗാസന ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലടക്കം നേടി അഭിമാനമായി മാറിയ യോഗ താരങ്ങൾക്കും , കോച്ച് കെ.ടി കൃഷ്ണദാസിനും, യോഗ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നാഷണൽ എക്സിക്കുട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡോ.കെ. രാജഗോപാലൻ മാഷിനും അനുമോദനം നൽകി.
പള്ളിക്കുന്ന് സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് നിയുക്ത പ്രസിഡണ്ട് അഡ്വ കെ.കെ രത്നകുമാരി ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവ്വഹിച്ചു. സ്നേഹിൽ (ഗോൾഡ്), അനുവർണ്ണിക(ബ്രോൺസ്), അൽവിന ബിനീഷ് (ബ്രോൺസ്) എന്നിവരാണ് മെഡൽ ജേതാക്കൾ.
പി.ബാലകൃഷ്ണ സ്വാമി അധ്യക്ഷത വഹിച്ചു. ഡോ. വിജയൻ .സി ,രാമചന്ദ്രൻ എം , ലക്ഷ്മണൻ സി എന്നിവർ സംസാരിച്ചു. ഡോ.കെ പ്രേമരാജൻ സ്വാഗതവും ലിജേഷ് എം നന്ദിയും പറഞ്ഞു.
