ചൊക്ലി :ന്യൂനപക്ഷ വകുപ്പിന് കീഴിൽ ചൊക്ലിയിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിൽ ജനുവരിയിൽ ആരംഭിക്കുന്ന സൗജന്യ പിഎസ്‌സി പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. തിങ്കൾ മുതൽ വെള്ളി വരെ റഗുലർ ബാച്ചും, ശനി, ഞായർ ദിവസങ്ങളിൽ ഹോളിഡേ ബാച്ചും ഉണ്ടാകും. ആറു മാസമാണ് പരിശീലന കാലാവധി.
ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരിൽ 18 വയസ്സ് തികഞ്ഞവർക്ക് ഡിസംബർ 20 വരെ അപേക്ഷിക്കാം. പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ്, എസ് എസ് എൽ സി സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. ചൊക്ലി ബൈപാസ് റോഡിലെ കുതുബി കോംപ്ലക്സിലെ ഓഫീസിൽ നിന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും അപേക്ഷാ ഫോറം ലഭിക്കും. ഫോൺ : 9656048978, 9656307760, 0490 2977640
