Zygo-Ad

കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ബ്രസ്റ്റ് ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു.


കണ്ണൂര്‍ : സ്ത്രീകളിലെ സ്തനസംബന്ധമായ ആശങ്കകൾ അകറ്റുവാനും ,അസുഖങ്ങളെ നേരത്തെ തിരിച്ചറിയുവാനും ,ഫലപ്രദമായി പ്രതിരോധിക്കുവാനും, അസുഖബാധിതരായവര്‍ക്ക് അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുവാനും സാധിക്കുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊണ്ട് ലേഡി സർജൻ ഡോ അയന എം ദേവ് ന്റെ നേതൃത്വത്തിൽ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ സമഗ്ര ബ്രസ്റ്റ് ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു.ഏഷ്യയിലെ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേർസ് ഉള്ള യൂട്യൂബ് ഇൻഫ്ലുഎൻസർ കെ ഐൽ ബ്രൊ & ഫാമിലി ക്ലിനിക്കിന്റെ ഉൽഘാടനം നിർവഹിച്ചു. 

സ്തന സംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാലും പുറത്ത് പറയുവാനും ചികിത്സ തേടുവാനും മടിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇത് തന്നെയാണ് സമാനമേഖലയില്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും. ഈ സാഹചര്യത്തിന് അറുതി വരുത്തുവാന്‍ സഹായിക്കുന്ന രീതിയില്‍ എല്ലാ സ്വകാര്യതകളും ഉറപ്പ് വരുത്തിക്കൊണ്ടാണ് ബ്രസ്റ്റ് ക്ലിനിക്കിന് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ രൂപം നല്‍കിയിരിക്കുന്നത്.

ക്ലിനിക്കല്‍ ബ്രെസ്റ്റ് എക്‌സാമിനേഷന്‍, സ്തനങ്ങളിലെ വേദന വിലയിരുത്തല്‍, എഫ് എന്‍ എ സി & കോര്‍  ബയോപ്‌സി, നിപ്പിളില്‍ നിന്ന് പുറത്ത്  വരുന്ന ഡിസ്ചാര്‍ജ്ജ് വിലയിരുത്തല്‍, വയര്‍ ഗൈഡഡ് ബയോപ്‌സി, ഫൈബ്രോസിസ്റ്റിക് ഡിസീസ്, ബ്രെസ്റ്റ് കാന്‍സര്‍ സ്‌ക്രീനിംഗ്, സ്തന പുനര്‍നിര്‍മ്മാണ സര്‍ജ്ജറികള്‍ തുടങ്ങിയവയെല്ലാം ബ്രെസ്റ്റ് ക്ലിനിക്കിന്റെ സേവനങ്ങളില്‍ ഉള്‍പ്പെടും.

ചൊവ്വ, വ്യാഴം ദിവസങ്ങളിലായി പ്രവർത്തിക്കുന്ന ക്ലിനിക്കിന്റെ ഉത്ഘാടനത്തോടനുബന്ധിച്ച് ഡിസംബർ മാസം 12 വരെ ഡോക്ടറുടെ പരിശോധന തികച്ചും സൗജന്യമായിരിക്കും എന്ന് ആസ്റ്റർ മിംസ് സി എം എസ് ഡോ സുപ്രിയ രഞ്ജിത്ത് അറിയിച്ചു. .ഡോ ജിമ്മി സി ജോൺ, ഡോ അയന എം ദേവ്, ഡോ ദേവരാജ് തുടങ്ങിയവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ