തലശ്ശേരി: കണ്ണൂർ എ ഡി എം നവീൻ ബാബുവിന്റെ മരണത്തില്‍ മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യക്കെതിരെയുള്ള പോസിക്യൂഷൻ ആരോപണം "വ്യക്തിഹത്യയാണ് മരണകാരണം" എന്നതാണ്.
എ ഡി എം അഴിമതിക്കാരനാണെന്ന് തെളിയിക്കാനുള്ള തെളിവുകളൊന്നും പ്രതിഭാഗത്തിന് ഹാജരാക്കാനായില്ല. ദിവ്യ എ ഡി എംനെ സ്വാധീനിക്കാൻ പല തവണ വിളിച്ചതായും അങ്ങനെ വിളിക്കാൻ ദിവ്യയ്ക്ക് അധികാരമില്ലെന്നും പ്രോസിക്യൂഷൻ. പി പി ദിവ്യയ്ക്കു വേണ്ടി അഡ്വ. കെ വിശ്വൻ ഹാജരായി.
ഗംഗാധരന്റെ പരാതി മാത്രം ഹാജരാക്കുകയും പ്രശാന്തന്റെ പരാതി ഹാജരാക്കാതിരിക്കുകയും ചെയ്തതിൽ പൊളിറ്റിക്കൽ മാനിപ്പുലേഷൻ ആണ് നടന്നതെന്ന് എ ഡി എം ന്റെ കുടുംബത്തിന്റെ അഭിഭാഷകൻ. മൂന്ന് മണിക്കൂർ നീണ്ടു നിന്ന വാദ-പ്രതിവാദങ്ങൾക്കൊടുവിൽ ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ 29 ന് ചൊവ്വാഴ്ച വിധി പറയാൻ മാറ്റി വച്ചു.