Zygo-Ad

തേങ്ങ കർഷകരെ നിരാശരാക്കി തേങ്ങ വില താഴ്ന്നു

 


ഒറ്റ ദിവസത്തേക്ക് കൊതിപ്പിച്ച് കയറിയ തേങ്ങവില കിലോയ്ക്ക് 40 രൂപയായി താഴ്ന്നു. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് റെക്കാഡിട്ട് വില 33 രൂപയിൽനിന്ന് 48 രൂപയായി ഉയർന്നിരുന്നു. കർഷകർ ആശ്വസിക്കുമ്പോഴേക്കും തൊട്ടടുത്ത ദിവസം 37 രൂപയായി കൂപ്പുകുത്തുകയും ചെയ്തു. അടുത്തദിവസം വീണ്ടും വിലകൂടി. മലയോരത്ത് വ്യാഴാഴ്ച 40 രൂപയ്ക്കാണ് വ്യാപാരികൾ തേങ്ങ വാങ്ങിയത്. കൊപ്രയ്ക്ക് 135-ൽ നിന്ന് 150 രൂപയായും വർധിച്ചിരുന്നു. നിലവിൽ 142 രൂപയാണ് വില കിട്ടുന്നത്.

ഉത്‌പാദനത്തകർച്ചയിൽ കർഷകർ നിരാശപ്പെട്ടിരിക്കുമ്പോഴാണ് വിലയിൽ മാറ്റമുണ്ടായത്. രോഗം ബാധിച്ച് മലയോരപ്രദേശത്ത് തെങ്ങുകൃഷി നാലിലൊന്നായി കുറഞ്ഞിട്ടുണ്ട്. തേങ്ങയിടാനുള്ള തൊഴിലാളിക്ഷാമവും രൂക്ഷമാണ്. തെങ്ങിന് നടത്തേണ്ട അനുബന്ധജോലികൾക്കും തൊഴിലാളികളെ കിട്ടാനില്ല. തേങ്ങവരവ് പകുതിയിലധികമായി കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. കടകളിൽ 50 രൂപയാണ് ഒരു കിലോ തേങ്ങയുടെ വില.

വെളിച്ചെണ്ണ വില കൂടി:-

തേങ്ങവില കൂടിയപ്പോൾ തന്നെ വെളിച്ചെണ്ണ വിലയും കുതിച്ചുയർന്നിരുന്നു. കിലോയ്ക്ക് 160 രൂപ ഉണ്ടായിരുന്നത് 250 ആയാണ് വർധിച്ചത്. എന്നാൽ, തേങ്ങയ്ക്ക് വില കുറഞ്ഞിട്ടും വെളിച്ചെണ്ണ വില വലിയ മാറ്റമില്ലാതെ തുടരുകയാണ്

വില വർധനവിന്റെ മറപിടിച്ച് വ്യാജ വെളിച്ചെണ്ണ ഇറങ്ങിയതാണ് തേങ്ങ വിപണിക്ക് തിരിച്ചടിയായതെന്ന് കർഷകർ പറയുന്നു. കേന്ദ്രസർക്കാർ ഭക്ഷ്യഎണ്ണകളുടെ ഇറക്കുമതി നികുതി വർധിപ്പിച്ചതോടെയാണ് തേങ്ങവില കുതിക്കാൻ തുടങ്ങിയത്. 20 ശതമാനം മുതൽ 32 ശതമാനം വരെ നികുതി ഉയർത്തിയതോടെ മറ്റു ഭക്ഷ്യഎണ്ണകളുടെ വിലയും ഉയർന്നു. ഇതാണ് ആളുകൾ വെളിച്ചെണ്ണയിലേക്ക് തിരിയാൻ കാരണമായത്.

വളരെ പുതിയ വളരെ പഴയ