ടാറ്റ ഗ്രൂപ്പ് മേധാവി രത്തൻ ടാറ്റ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു രത്തൻ ടാറ്റ.86 വയസായിരുന്നു. രണ്ട് ദിവസം മുമ്പ് ആരോഗ്യനില മോശമായതിനെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. രത്തൻ ടാറ്റ 1937 ഡിസംബർ 28 നാണ് ജനിച്ചത്. വിദദേശപഠനത്തിന് ശേഷം രത്തൻ ടാറ്റ ആദ്യം ടാറ്റ ഗ്രൂപ്പ് കമ്‌ബനിയായ ടാറ്റ ഇൻഡസ്ട്രീസിൽ അസിസ്റ്റൻറായി ജോലിയിൽ പ്രവേശിച്ചു.
1991-ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായ അദ്ദേഹം 2012 ഡിസംബറിലാണ് വിരമിച്ചത്. 2012ൽ ടാറ്റ ഗ്രൂപ്പിൽ നിന്ന് വിരമിച്ചെങ്കിലും ചെയർമാൻ പദവി അദ്ദേഹത്തിന് തന്നെയായിരുന്നു മരണം വരെയും. ടാറ്റ ഗ്രൂപ്പിന്റെ വളർച്ചയിൽ അദ്ദേഹത്തിന്റെ പങ്ക് വില മതിക്കാനാകാത്തതാണ്. 2008-ൽ രത്തൻ ടാറ്റയെ രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി ആദരിച്ചു. സാമൂഹ്യപ്രവർത്തനത്തിലും തത്പരനായിരുന്ന അദ്ദേഹം തന്റെ സമ്പാദ്യത്തിന്റെ വലിയൊരു പങ്കും ചാരിറ്റിക്ക് വേണ്ടിയാണ് ഉപയോഗിച്ചിരുന്നത്.