പിണറായി എ കെ ജി മെമ്മോറിയൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പുതുതായി നിർമ്മിച്ച ഹയർ സെക്കന്ററി ബ്ലോക്കും ഇൻഡോർ സ്റ്റേഡിയവും ഒക്ടോബർ 20 ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ എലിയൻ അനിൽ അധ്യക്ഷനായി. മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം കെ പ്രദീപൻ, പ്രിൻസിപ്പൽ ചേതന ജയദേവ്, പ്രധാന അധ്യാപിക കെ സുരേന്ദ്രൻ, പി ജസിന, ആർ ഉഷാ നന്ദിനി, സി എം സജിത, പി വി വേണുഗോപാലൻ, എ ദീപ്തി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കോങ്കി രവീന്ദ്രൻ (ചെയർമാൻ), ചേതന ജയദേവ് (കൺവീനർ)