കണ്ണൂർ: റവന്യൂ ജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ ടി മേള 24, 25 തീയതികളിൽ കണ്ണൂരിലെ നാല് സ്കൂളുകളിലായി നടക്കും.
15 ഉപജില്ലകളിൽ നിന്നായി 4000-ത്തോളം വിദ്യാർഥികൾ പങ്കെടുക്കും. വ്യാഴാഴ്ച 9.30-ന് സെയ്ന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
25-ന് വൈകിട്ട് നാലിന് സെയ്ന്റ് മൈക്കിൾസ് സ്കൂളിലാണ് സമാപനം.