മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ 24 മുതൽ കഥകളി മഹോത്സവം

 


ഇരിട്ടി: തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെയും മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിന്റെയും നേതൃത്വത്തിൽ നടത്തുന്ന രണ്ടാമത് കോട്ടയത്ത് തമ്പുരാൻ കഥകളി മഹോത്സവം 24 മുതൽ 31 വരെ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കും.

കഥകളി ആചാര്യൻ സദനം ബാലകൃഷ്ണന്റെ നേതൃത്വത്തിൽ നടക്കുന്ന കളിയരങ്ങിൽ കോട്ടയം തമ്പുരാന്റെ നാല് ആട്ടക്കഥകളുടെ സമ്പൂർണ അവതരണമാണ് നടക്കുക.

ദിവസവും വൈകിട്ട് നാല് മുതൽ രാത്രി 9.30 വരെ ആയിരിക്കും കഥകളി.

24, 25 തീയതികളിൽ ബകവധം, 26, 27 തീയതികളിൽ കിർമീരവധം, 28, 29 തീയതികളിൽ കല്യാണ സൗഗന്ധികം, 30, 31 തീയതികളിൽ കാലകേയ വധം എന്നിവയാണ് നടക്കുക. ഇതോടൊപ്പം ഈ ദിവസങ്ങളിൽ രാവിലെ 9.30 മുതൽ 12 മണി വരെ കഥകളി ശില്പശാലയും നടക്കും.

വളരെ പുതിയ വളരെ പഴയ