Zygo-Ad

വഴിതടയൽ സമരം അവസാനിപ്പിച്ചു; ബോയ്‌സ് ടൗണിൽ സമരം പുരോഗമിക്കുന്നു

 


മാസങ്ങളായി ഗതാഗതം മുടങ്ങിക്കിടക്കുന്ന പേരിയ ചുരം റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പേരിയചുരം ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ബോയ്സ് ടൗണിൽ നടത്തിവരുന്ന ഗതാഗതം തടസ്സപ്പെടുത്തിയുള്ള റോഡ് ഉപരോധം അവസാനിപ്പിച്ചു. പോലീസുമായുള്ള ചർച്ചയിൽ പോലീസിന്റെ അഭ്യർത്ഥന മാനിച്ച് പൊതുജനത്തെ ബുദ്ധിമുട്ടിക്കാതിരിക്കാനും, നിയമ നടപടികൾ ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ് ഗതാഗതം തടസ്സപ്പെടുത്തൽ അവസാനിപ്പിച്ചത്. ഇതോടെ ഈ റൂട്ടിലൂടെ കണ്ണൂർ ഭാഗത്തേക്കുള്ള ഗതാഗതം പുനരാരംഭിച്ചു. സ്ഥലത്ത് ഗതാഗതം തടസ്സപ്പെടാത്ത രീതിയിൽ ജനകീയ പ്രതിഷേധ സമരം ഇപ്പോഴും തുടരുന്നുണ്ട്.

വളരെ പുതിയ വളരെ പഴയ