സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ രേഖകൾ സ്വീകരിക്കുന്നതിന് കൊച്ചി, കണ്ണൂർ പുറപ്പെടൽ കേന്ദ്രങ്ങളിൽ പ്രത്യേകം കൗണ്ടറുകൾ പ്രവർത്തിക്കും.
കൊച്ചിയിൽ 19-ന് പത്ത് മണി മുതൽ വൈകിട്ട് അഞ്ച് വരെ കലൂർ വഖഫ് ബോർഡ് ഓഫീസ് കോൺഫറൻസ് ഹാളിലാണ് കൗണ്ടർ പ്രവർത്തിക്കുക.
കണ്ണൂരിൽ 20-ന് പത്ത് മണി മുതൽ അഞ്ച് വരെ കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് രേഖകൾ സ്വീകരിക്കുക.
23 വരെ കരിപ്പൂർ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീജണൽ ഓഫീസിലും 10 മുതൽ അഞ്ച് വരെ രേഖകൾ സ്വീകരിക്കും.