നവീൻ ബാബു അഴിമതിയെ പ്രോത്സാഹിപ്പിക്കാത്തയാ ളെന്ന് സഹപ്രവർത്തകർ; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന

 


കണ്ണൂർ : ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് സഹപ്രവർത്തകർ. നവീൻ ബാബു ഒരു ഘട്ടത്തിലും അഴിമതിയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും കാസർഗോഡ് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ ട്വന്റിഫോറിനോട് പറഞ്ഞു. അദ്ദേഹം ആത്മഹത്യ ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.

എൽ ഡി ക്ലർക്കായി പത്തനംതിട്ടയിൽ നിന്ന് ഔദ്യോഗിക ജീവിതം ആരംഭിച്ച നവീൻ ബാബുവിനെ കുറിച്ച് ഓർത്തെടുക്കുകയാണ് സഹപ്രവർത്തകർ. പത്തനംതിട്ടയിലും, പാലക്കാടും, കാസർഗോഡും, കണ്ണൂരുമൊക്കെ ഒരുമിച്ച് ജോലിചെയ്തിട്ടുണ്ടെന്നും, നവീൻ ബാബു ഒരിക്കലും അഴിമതിക്ക് കൂട്ടുനിന്നിട്ടില്ലെന്നും സുഹൃത്തും റിട്ട. ഡെപ്യൂട്ടി കളക്ട്‌ടറുമായ ശ്രീകുമാർ പറഞ്ഞു. താഴെക്കിടയിലുള്ള ഉദ്യോഗസ്ഥരോട് പോലും സൗമ്യമായ പെരുമാറ്റമായിരുന്നു നവീൻ ബാബുവിന്റേത്. ഏതുഘട്ടത്തിലും സമചിത്തതയോടെയുള്ള പെരുമാറ്റമായിരുന്നു സാറിന്റേതെന്ന് ലാൻഡ് ട്രിബ്യൂണൽ വിഭാഗത്തിലെ ഉദ്യോഗസ്ഥയായ പി വത്സല പറഞ്ഞു. നവീൻ ബാബുവിന്റെ വിയോഗ വാർത്തയറിഞ്ഞ് അദ്ദേഹത്തിന് കീഴിൽ ജോലിചെയ്ത് റിട്ടയർ ചെയ്ത ഉദ്യോഗസ്ഥർ പോലും കലക്ടറേറ്റിലേക്ക് ഓടിയെത്തി.

എഡിഎമ്മിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും, കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ജീവനക്കാരുടെ സംഘടനകളും ആവശ്യപ്പെടുന്നുണ്ട്.

വളരെ പുതിയ വളരെ പഴയ