ആനന്ദയാത്രകളാൽ സഞ്ചാര ഹൃദയങ്ങൾ കീഴടക്കിയ “യാത്രാനന്ദ” എന്ന യാത്രാ കുടുംബം തലശ്ശേരിയിൽ മൂന്നാമത്തെ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു.


തലശ്ശേരി: ആനന്ദയാത്രകളാൽ സഞ്ചാര ഹൃദയങ്ങൾ കീഴടക്കിയ “യാത്രാനന്ദ” എന്ന യാത്രാ കുടുംബം തലശ്ശേരിയിൽ മൂന്നാമത്തെ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു. 

ബഹു: സ്പീക്കർ എ.എൻ ഷംസീർ  ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ഫിൽഷാദ് പങ്കെടുത്തു.യാത്രകളെ സ്നേഹിക്കുകയും യാത്രാ സംഘാടനം ഒരു അഭിനിവേശമായി കാണുകയും ചെയ്യുന്ന കുറച്ചുപേരുടെ കൂട്ടായ്മയാണ്  യാത്രാനന്ദയുടെ പിന്നിൽ.

കഴിഞ്ഞ  15 വർഷങ്ങളിൽ നിരവധി യാത്രകൾ നടത്തി സുപരിചിതരായ യാത്രാനന്ദ ടീമിന് കോഴിക്കോടും തിരുവന്തപുരത്തും ശാഖകളുണ്ട്.  ഉദ്ഘാടനവുമായി ബന്ധപ്പെടുത്തി 2025 ഏപ്രിൽ മെയ്‌ ജൂൺ മാസങ്ങളിലെ റഷ്യ, ചൈന, യൂറോപ്, ജപ്പാൻ, തുർക്കി ടൂറുകളുടെ ബുക്കിങ് മികച്ച ഓഫറിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടാതെ, നവംബർ മാസത്തെ ദുബായ്, മലേഷ്യ, തായ്‌ലാന്റ്, അജന്ത എല്ലോറ, തിരുപ്പതി ഗണ്ടിക്കോട്ട,ഡിസംബറിലെ അയോദ്ധ്യ വാരാണസി പ്രയാഗ് രാജ്,ആഗ്ര ഡെൽഹി  അമൃതസർ, ആഗ്ര ഡെൽഹി മണാലി, ആഗ്ര ഡെൽഹി ജയ്പ്പൂർ, ഹൈദരാബാദ്, പോണ്ടിച്ചേരി-മഹാബലിപുരം, തുടങ്ങിയ ടൂറുകളുടെ ബുക്കിഗ് തുടരുന്നു. ആകർഷകമായ നിരക്കിൽ മികച്ച സൗകര്യങ്ങളിൽ ആണ് ഓരോ യാത്രകളും സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 7593873503.

വളരെ പുതിയ വളരെ പഴയ