Zygo-Ad

ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; ദർശന സമയം മൂന്നു മണിക്കൂർ നീട്ടി.


ശബരിമല: തുലാമാസ പൂജകൾക്കായി നടതുറന്ന ശബരിമലയിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ ദർശന സമയം മൂന്നു മണിക്കൂർ കൂടി നീട്ടിയിരിക്കുകയാണ്. ഇന്ന് ഒരു ദിവസത്തേക്ക് മാത്രമാണ് ഈ ക്രമീകരണം. ഉച്ചയ്ക്ക് നടയടയ്ക്കുന്നത് മൂന്നു മണിയിലേക്കും നീട്ടി. വൈകിട്ട് നാലുമണിക്ക് വീണ്ടും നട തുറക്കും. ഹരിവരാസനത്തിന് ശേഷം രാത്രി 11 മണിയോടെ വീണ്ടും നട അടയ്ക്കും.

പടിപൂജ, ഉദയാസ്തമയ പൂജ സമയങ്ങളിലെ ദർശനനിയന്ത്രണത്തോട് ഭക്തർ സഹകരിക്കണമെന്ന് ദേവസ്വം വകുപ്പ് ആവശ്യപ്പെട്ടു. നേരത്തെ സന്നിധാനത്ത് ഉച്ചയ്ക്ക് ഒരു മണിക്ക് നടയടച്ച് അഞ്ചുമണിയോടെ നട തുറന്നിരുന്നു. എന്നാൽ, തുലാമാസ പൂജകൾക്കായി നടതുറന്നപ്പോൾ യാതൊരു വിധത്തിലുള്ള മുന്നൊരുക്കങ്ങളും നടത്തിയിരുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വിടി സതീശൻ വിമർശിച്ചു.

പൊലീസിന്റെ എണ്ണത്തിലെ കുറവാണ് നിയന്ത്രണങ്ങൾ പാളാൻ പ്രധാന കാരണമെന്ന് വിമർശനമുണ്ട്. ഇതര സംസ്ഥാനത്തുനിന്നും മറ്റും എത്തിയവർ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചതോടെ സ്ഥിതി കൂടുതൽ മോശമായെന്നും റിപ്പോർട്ടുകളുണ്ട്. ഭക്തർക്ക് ദർശനം സുഗമമാക്കണമെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.

വളരെ പുതിയ വളരെ പഴയ