Zygo-Ad

ബി ജെ പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാലക്കാട്ട് കൃഷ്ണകുമാര്‍, വയനാട്ടില്‍ നവ്യ ഹരിദാസ്, ചേലക്കരയില്‍ ബാലകൃഷ്ണൻ.

 


തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച്‌ ബി.ജെ.പി. പാർട്ടി വലിയ പ്രതീക്ഷ വച്ചുപുലർത്തുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ സി.കൃഷ്ണകുമാർ മത്സരിക്കും. കോഴിക്കോട് കോർപ്പറേഷൻ കൗണ്‍സിലർ നവ്യ ഹരിദാസാണ് വയനാട് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥി.ചേലക്കരയില്‍ പാർട്ടി മണ്ഡലം ജനറല്‍ സെക്രട്ടറി കെ. ബാലകൃഷ്ണനാണ് സ്ഥാനാർഥി. പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് പട്ടിക പുറത്തു വിട്ടത്.

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു കൃഷ്ണകുമാർ. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാർഥി. കോണ്‍ഗ്രസ് വിട്ടുവന്ന പി.സരിൻ ഇടതു സ്വതന്ത്രനായി മത്സരിക്കുന്നു.സോഫ്റ്റ്‌വെയർ എഞ്ചിനീയറായ നവ്യ ഹരിദാസ് കഴിഞ്ഞ 2 തവണ കോഴിക്കോട് കോർപ്പറേഷൻ കാരപ്പറമ്പ് വാർഡില്‍ നിന്നുള്ള കൗണ്‍സിലറാണ്. കൗണ്‍സില്‍ പാർട്ടി നേതാവും മഹിളാ മോർച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്.

വളരെ പുതിയ വളരെ പഴയ