Zygo-Ad

പരിശോധനയ്ക്കിടെ ബൈക്കില്‍ നിന്ന് ഇറങ്ങിയോടിയ യുവാവ് കിണറ്റില്‍ വീണു; സുഹൃത്തിന്റെ കൈയില്‍നിന്ന് കഞ്ചാവ് പിടികൂടി.


ഇടുക്കി: പോലീസ് വാഹന പരിശോധനയ്ക്കിടെ ബൈക്കില്‍ നിന്ന് ഇറങ്ങിയോടിയ യുവാവ് കിണറ്റില്‍ വീണു. നെടുങ്കണ്ടം സ്വദേശി നജ്മലാണ് കിണറ്റില്‍ വീണത്.തുടര്‍ന്ന് ഇയാളെ ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ശ്രീക്കുട്ടനെ പിടികൂടുകയും ഇയാളില്‍നിന്ന് പത്തു ഗ്രാം കഞ്ചാവും കണ്ടെടുത്തു. 

കൈലാസപ്പാറ കേന്ദ്രീകരിച്ച്‌ ലഹരി ഇടപാട് നടക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.ബൈക്കില്‍ നിന്ന് ഇറങ്ങിയോടിയ യുവാവിനെ നാട്ടുകാരും പോലീസും ചേർന്ന് തിരച്ചില്‍ നടത്തി കിണറ്റിലെ പൈപ്പില്‍ പിടിച്ചുകിടന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി ഇയാളെ കരയ്ക്ക് കയറ്റുകയായിരുന്നു.

വളരെ പുതിയ വളരെ പഴയ