കേരളം: റേഷൻ വ്യാപാരികളുടെ രണ്ട് മാസത്തെ കമ്മിഷൻ കുടിശിക തീർക്കാൻ അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കില്‍ റേഷൻ കടകള്‍ അടച്ചിടാൻ നിർബന്ധിതരാകുമെന്ന് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷൻ ഡിലേഴ്‌സ് അസോസിയേഷൻ (കെ.എസ്.ആർ.ആർ.ഡി.എ) സർക്കാരിന് മുന്നറിയിപ്പ് നല്‍കി.
ഓണക്കാലത്തെ ഉത്സവബത്തയും നല്‍കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രശ്നപരിഹാരം ഉണ്ടാകാത്തപക്ഷം കടയടപ്പ് സമരപരിപാടികളുമായി മുന്നോട്ട് പോകാൻ ഇന്ന് ചേർന്ന അസോസിയേഷൻ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ജി കൃഷ്ണ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുരേഷ് കാരറ്റ്, കുറ്റിയില്‍ ശ്യാം, കാട്ടക്കട ബാലചന്ദ്രൻ, കെ.എ. വേണു തുടങ്ങിയവർ സംസാരിച്ചു.
