Zygo-Ad

മട്ടന്നൂരിൽ തൊഴിൽ മേള 'പ്രയുക്തി ' സംഘടിപ്പിക്കുന്നു



കണ്ണൂർ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ എന്നിവ സംയുക്തമായി ഒക്ടോബർ 26-ന് തൊഴിൽ മേള 'പ്രയുക്തി' സംഘടിപ്പിക്കുന്നു.

മട്ടന്നൂർ ഗവ. പോളിടെക്‌നികിൽ രാവിലെ ഒൻപതിന് തുടങ്ങുന്ന മേളയിൽ എഞ്ചിനീയറിംഗ്, ഐ ടി, ഓട്ടോമൊബൈൽ, മാനേജ്‌മെന്റ്, ധനകാര്യം തുടങ്ങിയ സേവന മേഖലകളിൽ നിന്ന് 200 ലേറെ ഒഴിവുകളുമായി ഇരുപതിലേറെ തൊഴിൽദായകർ പങ്കെടുക്കും.

എസ് എസ് എൽ സി മുതൽ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, രേഖകൾ സഹിതം അഭിമുഖത്തിന് എത്തണം.

വളരെ പുതിയ വളരെ പഴയ