തുലാവർഷത്തിനു തുടക്കമായി

 


ഈ വർഷത്തെ കാലവർഷം വിടവാങ്ങിയതായും  അതോടൊപ്പം തുലാവർഷം ആരംഭിച്ചതയും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു.

തെക്കേ ഇന്ത്യയിലും ബംഗാൾ ഉൾക്കടലിനും മുകളിൽ കിഴക്കൻ, വടക്കു കിഴക്കൻ കാറ്റ് വീശാൻ തുടങ്ങിയതോടെയാണു തുലാവർഷവരവ് ഉറപ്പിച്ചത്.

കാലവർഷം അതിന്റെ സാധാരണ തീയതിയിൽ തന്നെ ( ഒക്ടോബർ 15) വിടവാങ്ങിയപ്പോൾ തുലാവർഷം ഇത്തവണ 5 ദിവസം നേരത്തെ എത്തി ( സാധാരണ ഒക്ടോബർ 20). 

കഴിഞ്ഞ വർഷം ഒക്ടോബർ 16 ന് കാലവർഷം പിൻവാങ്ങി അതെ ദിവസം തന്നെ തുലാവർഷം ആരംഭിച്ചിരുന്നു. 

ഇത്തവണ തുലാവർഷം കനക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉൾപ്പെടെയുള്ള വിവിധ ഏജൻസികളുടെ നിഗമനം.

വളരെ പുതിയ വളരെ പഴയ