കേരളം: തിരുവോണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടി രൂപ TG 434222 നമ്പറിന് ലഭിച്ചു. ടിക്കറ്റ് വിറ്റത് വയനാട് പനമരത്തെ എസ് ജെ ഏജൻസി .ഗോർക്കി ഭവനിൽ ധനമന്ത്രി കെ എൻ ബാലഗോപാലാണ് നറുക്കെടുപ്പ് നടത്തിയത്. ഒന്നാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാലും രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് വി.കെ.പ്രശാന്ത് എംഎൽഎയും നിർവഹിച്ചു.
ഇത്തവണയും ആകർഷകമായ സമ്മാനങ്ങളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. 1 കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനം, 50 ലക്ഷം രൂപ മൂന്നാം സമ്മാനം, യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങൾ, 500 രൂപ അവസാന സമ്മാനം എന്നിവയാണ് തിരുവോണം ബമ്പർ ജനങ്ങൾക്ക് മുമ്പിലുള്ളത്. ഇന്നലെ വൈകുന്നേരം നാലു മണി വരെയുള്ള കണക്കനുസരിച്ച് 7135938 ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്. വയനാട് വിറ്റ ടിക്കറ്റിനാണ് തിരുവോണം ബമ്പർ ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചത്. TG 434222 നമ്പറിനാണ് ഈ ഭാഗ്യം സ്വന്തമായത്. ഏജൻസി ഉടമ ജിനീഷിന്റെ അറിയിപ്പ് പ്രകാരം, നാഗരാജു എന്ന ഏജന്റാണ് ഈ ടിക്കറ്റ് വിറ്റത്. ബത്തേരി കേന്ദ്രീകരിച്ചാണ് നാഗരാജു ടിക്കറ്റ് വിൽപ്പന നടത്തുന്നതെന്നും ജിനീഷ് വ്യക്തമാക്കി.നാഗരാജു ബത്തേരി സ്വദേശിയാണെന്നും, അദ്ദേഹത്തെ വിളിച്ചിരുന്നെങ്കിലും ആർക്കാണ് ടിക്കറ്റ് വിറ്റതെന്ന് അറിയില്ലെന്നും ജിനീഷ് പറഞ്ഞു. രണ്ടാം സമ്മാനമായ 1 കോടി രൂപ വീതം 12 ടിക്കറ്റുകൾക്ക് ലഭിക്കും. ഇവയുടെ നമ്പറുകൾ TD 281025, TJ 123040, TJ 201260, TH 111240, TH 612456, TH 378331, TE 349095, TD 519261, TH 714520, TK 124175, TJ 317658, TA 507676 എന്നിവയാണ്.
കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും. 5000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ 30 ദിവസത്തിനുള്ളിൽ സമർപ്പിക്കേണ്ടതുണ്ട്.
ജില്ലാ അടിസ്ഥാനത്തിൽ പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത്. 1302680 ടിക്കറ്റുകളാണ് ഇവിടെ വിറ്റഴിക്കപ്പെട്ടത്. തിരുവനന്തപുരം 946260 ടിക്കറ്റുകളും തൃശൂർ 861000 ടിക്കറ്റുകളും വിറ്റഴിച്ചു. കേരളത്തിൽ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വിൽപ്പനയെന്നും പേപ്പർ ലോട്ടറിയായി മാത്രമാണ് വിൽക്കുന്നതെന്നും കാട്ടി അവബോധ പ്രചരണം വകുപ്പ് ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിയ്‌ക്കൊപ്പം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും വ്യാജ ലോട്ടറിക്കെതിരേയുള്ള അവബോധ പ്രചരണവും നടത്തുന്നു.