Zygo-Ad

നാട്ടുകാര്‍ക്ക് ദുരിതമായി ബസ്സുകളുടെ മത്സരയോട്ടവും കൂട്ടത്തല്ലും; 2 ബസ്സും കസ്റ്റഡിയില്‍, 5 പേര്‍ അറസ്റ്റിൽ.

 


കോഴിക്കോട്: കോഴിക്കോട് മാവൂരില്‍ സമയക്രമത്തിന്റെ പേരില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ ഏറ്റുമുട്ടി 5 ബസ് ജീവനക്കാര്‍ക്കതിരെ പൊലീസ് കേസെടുത്തു. കൂടാതെ രണ്ട് സ്വകാര്യ ബസുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. 

അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന 2 ബസുകളുടെ ജീവനക്കാര്‍ മാവൂര്‍ സ്റ്റാന്‍ഡില്‍ വെച്ച്‌ അടിയുണ്ടാക്കുകയായിരുന്നു. ബസ്സ് നിറയെ ആളുകളുള്ളപ്പോഴായിരുന്നു നടുറോഡില്‍ ഏറ്റുമുട്ടല്‍. സംഭവത്തെ തുടർന്ന് യാത്രക്കാരെ ഇറക്കിയതിന് ശേഷം നവാസ്കോ,എക്സ്പ്രസ് എന്നീ രണ്ടു ബസുകള്‍ മാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ രണ്ട് ബസിലെയും ജീവനക്കാര്‍ തമ്മില്‍ കഴിഞ്ഞാ ഴ്ചയും സംഘര്‍ഷം ഉണ്ടായിരുന്നു. ബസുകള്‍ തമ്മിലുള്ള തര്‍ക്കങ്ങളും അടിയും പതിവ് സംഭവമായതിനാൽ സ്റ്റാന്‍ഡുകളോട് ചേര്‍ന്ന് സിസിടിവികള്‍ സ്ഥാപിച്ചിരുന്നു.

വളരെ പുതിയ വളരെ പഴയ