കാറിൽ കടത്തുകയായിരുന്ന എം ഡി എം എ യുമായി കണ്ണൂർ താണയിൽ രണ്ടു പേർ ടൗൺ പോലീസിൻ്റെ പിടിയിലായി


  കണ്ണൂർ : കാറിൽ കടത്തുകയായിരുന്ന എം ഡി എം എയുമായി കണ്ണൂർ താണയിൽ രണ്ടു പേർ ടൗൺ പോലീസിൻ്റെ പിടിയിലായി. ചാലാട് സ്വദേശി സുദീപ് കുമാർ, പയ്യാമ്പലം സ്വദേശി മുഹമ്മദ് അജിയാസ് എന്നിവരെയാണ് കണ്ണൂർ ടൗൺ സിഐ ശ്രിജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൈയിൽ നിന്നും 3.97ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ബുധനാഴ്ച്ച പുലർച്ചെ 4 ഓടെ താണ ഭാഗത്ത് പൊലിസ് പട്രോളിങ്ങ് നടത്തവെയാണ് പ്രതികൾ പിടിയിലായത്. മേലെചൊവ്വ ഭാഗത്ത് നിന്ന് കക്കാട് ഭാഗത്തേക്ക് പോകുക യായിരുന്ന കാർ പൊലിസ് കൈ കാട്ടി നിർത്തിക്കുകയായിരുന്നു. ഇരുവരുടെയും പെരുമാറ്റത്തിൽ സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് ഇവരുടെ കൈയിൽ നിന്നും എംഡിഎംഎ കണ്ടെത്തിയത്.

വളരെ പുതിയ വളരെ പഴയ