മാഹി റെയിൽവെ സ്റ്റേഷൻ റോഡിലെ ഹൈമാസ്‌ ലൈറ്റുകളുടെ തകരാർ പരിഹരിച്ച്‌ ഉപയോഗപ്രദമാക്കണമെന്ന് ഡി വൈ എഫ് ഐ

 


മാഹി റെയിൽവെ സ്റ്റേഷൻ റോഡിലെ ഹൈമാസ്‌ ലൈറ്റുകളുടെ തകരാർ പരിഹരിച്ച്‌ ഉപയോഗപ്രദമാക്കുക. ലൈറ്റിന്റെ മെയിന്റനെൻസ്‌ പ്രവൃത്തിക്കായി മാഹി ഇലക്ട്രിസിറ്റിയെ ചുമതലപ്പെടുത്തുക. ടൈമർ സംവിധാനത്തിന്‌ പുറമെ ലൈറ്റ്‌ ഉപയോഗത്തിന്‌ മാനുവൽ സംവിധാനവുമൊരുക്കുക. കൂടാതെ പൊട്ടിപ്പൊളിഞ്ഞ മുൻസിപ്പാൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച്‌ സുഖമമായ യാത്രയും സുരക്ഷയും ഉറപ്പു വരുത്തണമെന്നും  ആവശ്യപ്പെട്ടു കൊണ്ട്‌ ഡി വൈ എഫ് ഐ പ്രവർത്തകർ മാഹി റീജണൽ എഡ്മിനിസ്ട്രേറ്റർക്ക്‌ നിവേദനം നൽകി. മാഹി മേഖല സെക്രട്ടറി നിരജ്‌ പുത്തലം, പള്ളൂർ മേഖല സെക്രട്ടറി രാഗേഷ്‌ ടി കെ, സുധീഷ്‌ സി ടി, ധനിലേഷ്‌, റഷീദ മഞ്ചക്കൽ, അപർണ്ണ എന്നിവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ